മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. തിഹാർ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്. നാളെ കെജ്രിവാളിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് വിവരം.
Month: June 2024
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,
ഹരിപ്പാട്: പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടുകൂടി വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന് ജൻമനാടിന്‍റെ യാത്രാമൊഴി. തിരുവനന്തപുരം പാലോട്ടെ വീട്ടിലും ജൻമ ഗ്രാമമായ നന്ദിയോട്ടും എസ്കെവി സ്കൂളിലും പൊതു ദര്‍ശനത്തിന് ശേഷം ശാന്തിതീരം സ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ
ആലപ്പുഴ: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ് ചെയ്തു. ബിഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി മുഹമ്മദ് മിയാ(38)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്. പെണ്‍കുട്ടിയും കുടുംബവും
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കെ കെ രമ എംഎൽഎ ഗവർണർക്ക് കത്ത് നൽകി. ഗവർണർക്ക് കേസിനെ പറ്റി വ്യക്തമായ ധാരണയുണ്ട്. ഇളവ് നൽകരുതെന്ന് കോടതിവിധിയിൽ വ്യക്തമാണ്. ഇങ്ങനെ ഒരു നീക്കം അനുവദിക്കില്ല എന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. തനിക്ക്
യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു. എട്ടു വയസുള്ള പെൺകുട്ടിയും ഏഴു വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസുള്ള കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫുജൈറയിലെ അൽതുവിയാൻ മേഖലയിൽ സ്വദേശികളുടെ വീടിനാണ് തീപിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം..
തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ് മരിച്ചത്. വൈകിട്ട് എ ആർ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്‍റെ കുളത്തിൽ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ദേവികുളം സബ് കളക്ടര്‍ വിഎം ജയകൃഷ്ണന്‍ ക്യാമ്പില്‍