തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Month: May 2024
ദില്ലി: കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷിൽഡ് നിർമ്മിച്ച
സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്‌തത്. സഹകരണ
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താലെ സമാനതകളില്ലാത്ത സൈബർ വേട്ടയാടലിന്
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം. കെഎസ്ഇബി ചെയർമാൻ ഊർജ്ജ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. വൈദ്യുത ഉപഭോഗം കുത്തനെ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്‍കി. ഒരു സിക്‌സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ്
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ കവർച്ച നടത്തിയ അമ്മയും മകനും അറസ്റ്റിൽ. വർക്കല സ്വദേശി സുബൈദാബീവിയുടെ വീട്ടിൽ ഒരാഴ്ച മുമ്പ് നടന്ന മോഷണക്കേസിലെ പ്രതികളാണ് പിടിയിലായത്. വീട്ടുജോലിക്കാരിയായ കൊല്ലം സ്വദേശി നുഫൈസ ബീവി, മകൻ അൻവർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി പരിഗണിച്ചാല്‍ സുപ്രീം കോടതി ആദ്യം സിബിഐയുടെ വാദം
ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിളാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും. അതേസമയം പാലക്കാട്,
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.