Home 2024 May (Page 40)
Kerala News

വട്ടിയൂർക്കാവ് അരുവിപ്പുറം കടവില്‍ 13കാരന്‍ മുങ്ങി മരിച്ചു. 

തിരുവനന്തപുരം: വട്ടിയൂർക്കാവ് അരുവിപ്പുറം കടവില്‍ 13കാരന്‍ മുങ്ങി മരിച്ചു. മലയിന്‍കീഴ് സ്വദേശി അരുണ്‍ ആണ് മരിച്ചത്. അച്ഛനും സഹോദരനുമൊപ്പം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
Kerala News

മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളെജ്‌ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സിപിഐഎം പൊളിറ്റ്‌ ബ്യൂറോ മുൻ അംഗം എസ്‌ രാമചന്ദ്രൻ പിള്ളയുടെ മൂത്തമകനാണ്‌. ബിസിനസ്‌
Kerala News

ഭാര്യയ്ക്ക് നേരെ എറിഞ്ഞ ആസിഡ് ബോള്‍ വീണത് മകന്റെ ദേഹത്ത്; ആസിഡ് ആക്രമണം നടത്തിയയാള്‍ അറസ്റ്റില്‍. 

കാസര്‍കോട്: ഭാര്യയ്ക്കും മകനുമെതിരെ ആസിഡ് ആക്രമണം നടത്തിയയാള്‍ അറസ്റ്റില്‍. കാസര്‍കോട് ചിറ്റാരിക്കലില്‍ പി വി സുരേന്ദ്രനാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോംബ് മകന്റെ ദേഹത്ത് വീഴുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഐസ്‌ക്രീം ബോളില്‍ ആസിഡ് നിറച്ചാണ് ഭാര്യയ്ക്ക് നേരെ
Kerala News

‘സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല’, പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്; കെ കെ രമ

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
Kerala News

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ക്ക് ഇതുവരെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഒറ്റത്തവണയായി തന്നെ ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പ്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ഇതോടെ
Kerala News Top News

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ
Kerala News

കാസർകോട്: രണ്ടു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

കാസർകോട്: രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് വച്ച് മംഗളൂരു സ്വദേശി ദേവരാജ് സേഠിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.  ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.
Kerala News

പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരു മരണം.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരു മരണം. തമിഴ്‍നാട് സ്വദേശിയായ രാജേന്ദ്രൻ എന്ന തൊഴിലാളിയാണ് മരിച്ചത്. നാല്‍പത്തിമൂന്ന് വയസായിരുന്നു. പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം. സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ്
Kerala News

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി. ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക.
Kerala News Top News

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം.

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും. അമ്മ, ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരമാണ്. അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്. അമേരിക്കയിലാണ് മാതൃദിനം