തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാനുള്ള നീക്കവുമായി പൊലീസ്. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി. മേയറുടെ രഹസ്യമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. അതേസമയം
Month: May 2024
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മാറി മൺസൂൺ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ വൈദ്യുതി ബോർഡിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം. വൈദ്യുതിബോർഡിൽ ഈ മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 1300 പേരും. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ
തൃശൂര്‍: കുന്നംകുളം നഗരത്തില്‍നിന്നും പട്ടാപ്പകൽ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി.മണിക്കൂറുകൾ നീണ്ട തെരച്ചിലൊടുവിൽ കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയത് പിതാവാണെന്ന നിഗമനത്തില്‍ പൊലീസ് നടത്തിയ ഊര്‍ജിത തെരച്ചിലിനൊടുവിലാണ് കുട്ടിയെ രാത്രി പിതാവിനോടപ്പം പാവറട്ടിയില്‍നിന്നും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിക്കാണ് രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 12 വര്‍ഷം മുന്‍പ് പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന്, കുട്ടികളുടെ
തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട കള്ളിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. കള്ളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത്ത് നെയ്യാർ ഡാം പെരിഞ്ഞാം ജയാ നിവാസിൽ
തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപിനെയാണ് അറസ്റ്റുചെയ്തത്. രണ്ടുവര്‍ഷം മുമ്പ് ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ദിലീപിനെ
അമ്പലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം. സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം. ജനസംഖ്യാടിസ്ഥാനത്തിലെ വാർഡ് വിഭജനം അനിവാര്യമെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആക്ഷേപം. പുതിയ വാർഡുകൾക്ക് അപ്പുറം പുതിയ തദ്ദേശ സ്ഥാപനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
അബുദബി: ഇൻഡിഗോ എയർലൈൻസ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്.