Home 2024 May (Page 29)
Kerala News

തൃശൂര്‍: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടുകാരനായ ബാലമുരുകന്‍(36) ആണ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് ചാടിയത്. ബാലമുരുകനെ തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍
India News

ആംആദ്മി എംപി സ്വാതി മലിവാളിന് നേരെ ഉണ്ടായ അതിക്രമത്തിൽ വിഭവ് കുമാറിന് ചോദ്യം ചെയ്യലിന് നോട്ടിസ് നൽകി ഡൽഹി പൊലീസ്.

ആംആദ്മി എംപി സ്വാതി മലിവാളിന് നേരെ ഉണ്ടായ അതിക്രമത്തിൽ വിഭവ് കുമാറിന് ചോദ്യം ചെയ്യലിന് നോട്ടിസ് നൽകി ഡൽഹി പൊലീസ്. മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ ആംആദ്മിയെ വെട്ടിലാക്കിയിരിക്കുകയാണ് സ്വന്തം പാർട്ടിയിലെ എംപിക്ക് നേരെ
Kerala News

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരൻ മകൻ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി റെയിൽവേ പാളത്തിന് സമീപമുള്ള ഏർല കടവിൽ സഹോദരനടക്കം അഞ്ചുപേർ കുളിക്കുന്നതിനിടെയാണ് ആര്യൻ ഒഴുക്കിൽപ്പെട്ടത്. ചെറുതുരുത്തി പോലീസും
Kerala News

കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറസ്റ്റിൽ.

കണ്ണൂർ: ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറസ്റ്റിൽ. ശ്രീമൂലനഗരം കഞ്ഞിക്കൽ ഹൗസിൽ അബ്ദുൾ ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ടി എസ് ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ
Kerala News

തിരുവനന്തപുരം തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍
Kerala News

തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി.

തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം. കുട്ടിയുടെ
Kerala News

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉച്ചയോടെ ഉച്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സമാനമായി അടുത്ത
Kerala News

പാക്കറ്റിലെ ബിസ്കറ്റ് അളവിൽ കുറവ്, നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയോട് കോടതി

തൃശൂർ: കവറിൽ അവകാശപ്പെടുന്ന അളവ് ബിസ്കറ്റിൽ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി.  തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300
Kerala News

കോഴിക്കോട് : അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

കോഴിക്കോട് : അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ വെച്ചാണ്  കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ
Kerala News

സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ

സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സിപിഐഎം നേതൃത്വത്തിന്റെ നിർദേശപ്രകാരം മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് ഒത്തുതീർപ്പിനായി തന്നെ വിളിച്ചുവെന്ന് ജോൺ മുണ്ടക്കയം ‘സോളാർ ഇരുണ്ടപ്പോൾ’ എന്ന ലേഖനത്തിൽ