കോട്ടയം വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്നകൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം. കൊച്ചി ബിനാലെയുടെ ഭാഗമായി പ്രശസ്ത ശില്പി ജിജി സ്കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ ശില്പം കേരള ലളിതകലാ
Month: May 2024
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യത്തിൽ ഭാഗമായി ഗോപിചന്ദ് തോട്ടക്കുറ. ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യമാണ് ഞായറാഴ്ച ബഹിരാകാശത്തു പോയി തിരികെയെത്തിയത്. ടെക്സസിലെ വാൻ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഇന്ത്യൻസമയം രാത്രി 8.06-നായിരുന്നു വിക്ഷേപണം.
പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലും ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് റെഡ്
അസര്‍ബൈജാനില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. തകര്‍ന്ന ഹെലികോപ്റ്ററും ഇറാന്‍ പ്രസിഡന്റിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മിഡിയ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍മഞ്ഞ്
അവയവ മഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അവയവക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഒരാളെ എത്തിക്കുമ്പോൾ പ്രതിക്ക് ലഭിച്ചത് 60 ലക്ഷം രൂപയാണ്. അവയവം നൽകിയ ആൾക്ക് 10 ലക്ഷം രൂപയും നൽകി.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തി, സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ച് നാട്ടുകാര്‍. മലയിൻകീഴ് ഇരട്ട കലൂങ്ക് സ്വദേശി അഖിലിനെയാണ് പിടികൂടിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യവും ലഭ്യമായിട്ടുണ്ട്. കാട്ടാക്കട മണ്ഡപത്തിൻ കടവില്‍ ഇന്നലെ വൈകീട്ടാണ്
കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. 2,000 ത്തിലധികം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാർ രാഹുൽ സരോജ് എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയത് ചേർത്തലയിൽ നിന്ന്. 10 കിലോയോളം നിരോധിത പുകയില
എറണാകുളം കോലഞ്ചേരിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു. കോലഞ്ചേരി സ്വദേശിനി ലീല (64 ) യെയാണ് ഭർത്താവ് ജോസഫ് (77)വെട്ടിക്കൊലപ്പെടുത്തിയത്. പ്രതി പുത്തൻകുരിശ് പോലീസിൽ നേരിട്ട് കീഴടങ്ങി. ഇന്നലെ വൈകീട്ട് 7 നാണ് സംഭവം.
കൊട്ടാരക്കര സദാനന്ദപുരം കോട്ടൂർ ചിറയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ്(23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത്(22) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. കൊല്ലത്ത് ഫയർ ആൻഡ് സേഫ്ടി വിദ്യാർഥി ആയിരുന്നു ശ്രീജിത്ത്.