ഡൽഹി: ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
Month: May 2024
ഭോപ്പാൽ: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് അധ്യാപികയെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബ്രജേഷ് പ്രജാപതിയെന്ന യുവാവാണ് പിടിയിലായത്. സ്‌കോളർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടികളെ ക്ഷണിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം
കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി.
കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട
തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസിൽ ബിഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉറുദു സ്കൂളിലെ വിദ്യാർത്ഥികളാണ് രണ്ടുപേരും. മേലൂർ കത്തപ്പട്ടിയിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും.
അരൂരില്‍ സൗഹൃദം നടിച്ച് പൊലീസുകാരന്‍ പണം തട്ടിയെടുത്തെന്ന് പരാതി. അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബത്തിന്റെ ആരോപണം. കടംകൊടുത്ത 14 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ബഷീര്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും അറസ്റ്റ് ചെയ്യാതെ പൊലീസ്
ചിത്രപ്പുഴയ്ക്കും പെരിയാറിനും പിന്നാലെ കൊച്ചി മരടിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കൂട് മത്സ്യക്കൃഷിക്കാരുടെ മീനുകളാണ് ചത്തത്.കുഫോസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി നടത്തുന്നവരുടെ മീനുകളാണ് ചത്തത്. ഇന്നലെ വൈകിട്ടോടെയാണ് ആദ്യം മീനുകള്‍
ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി
പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും സമർപ്പിക്കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും