കഴിഞ്ഞ ദിവസം നമ്മുടെ പ്രിയങ്കരനായ നേതാവ് സിആര്‍ മഹേഷിനെതിരെ നടന്ന കൊടും ക്രൂരത നിങ്ങൾ കണ്ടതാണ്. പാറക്കല്ലെറിഞ്ഞ്, അദ്ദേഹത്തിന്റെ ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണ്. ഇപ്പോൾ അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നു. ഇത് കാട്ട് നീതിയാണ്. ഇതിനെതിരെ നിങ്ങൾ വോട്ട് രേഖപ്പെടുത്തി
Month: April 2024
തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ ശ്രദ്ധേയമായ മണ്ഡലമാണ് തൃശ്ശൂർ. മണ്ഡലത്തിൽ തനിക്ക് വേണ്ടി ആദ്യമായി കുടുംബത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തിയതിൽ സന്തോഷം പങ്കുവെക്കുകയായിരുന്നു ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ.തൃശ്ശൂർ മുറ്റിച്ചൂർ എ എൽ പി സ്കൂളിലെ 29-ആം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട്
കണ്ണൂര്‍: ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി
കൊല്ലം അഞ്ചൽ നെട്ടയം 124,125 ബൂത്തിൽ എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഇതിനെ തുടർന്ന് ഏറെനേരം ബിജെപി സ്ഥാനാർത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കത്തിനിടയാക്കി. ബൂത്ത് സന്ദർശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് വെളിയിൽ വച്ച് മാധ്യമങ്ങളോട്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
കുട്ടനാട്: വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കനാലിൽ അപകടത്തിൽപ്പെട്ട തിരുവനന്തപുരം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു. തൃശൂരിൽ പോയി തിരികെ വരുന്നതിനിടെ എ-സി റോഡിൽ വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപം, ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. കനാലിൽ കടകൽ നിറഞ്ഞുകിടന്നതും വെള്ളക്കുറവും
പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്. അതേസമയം സംസ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും വോട്ട് രേഖപ്പെടുത്തി തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ്
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കോയമ്പത്തൂർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ സംശയങ്ങളും ചോദ്യങ്ങളും പലതും അവശേഷിക്കുന്നുണ്ട്. ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള വിശ്രമമുറിയിൽ
കായംകുളം: എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ചേരാവള്ളി പുളിമൂട്ടിൽ കിഴക്കതിൽ അൻവർഷാ (പൊടിമോൻ-30)യെയാണ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. ഇയാൾ പതിവായി ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നെന്ന്


















