തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല.പിൻവലിക്കാവുന്ന ശമ്പള തുകയ്ക്ക് പരിധി വരുമെന്നാണ് സൂചന.50000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല.ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും.ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും പരിധി ബാധകമായേക്കും.
Month: March 2024
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍
തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ കടന്നു പിടിച്ച വൃദ്ധൻ അറസ്റ്റിൽ. നെയ്യാറ്റിൻകര മാരായമുട്ടം അമ്പലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. മാരായമുട്ടത്ത് വീട്ടിലെത്തിയ ഇയാൾ
ഇടുക്കി: ഉപ്പുതറയിൽ വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഇടുക്കി ഉപ്പുതറ
തൃശൂര്‍: നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ ഞായറാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും പറക്കൊട്ടിക്കല്‍ ക്ഷേത്രം റോഡിലേക്ക്
സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ
കാസർകോട്: കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍. ചൂട് മൂലം ജീവികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വരാതിരിക്കാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനുമാണ് ശ്രമം. ഷവറിലെ കുളി, ചൂടകറ്റാന്‍ ഫാന്‍, തണുപ്പുള്ള ഭക്ഷണം എന്നിവയാണ് മൃഗശാലകളില്‍
പാലക്കാട്: പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി. തിരികെ കൊണ്ടുപോകും വഴിയായിരുന്നു ആന ഓടിയത്. ലോറി ഡ്രൈവര്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടിയത്. ആനയ്ക്കായി തിരച്ചില്‍