Home 2024 March (Page 42)
Kerala News

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്.
Entertainment International News

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്. മികച്ച സംവിധായകനായി ക്രിസ്റ്റഫർ‌
Kerala News

കൊല്ലം: ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്നു പേർ പിടിയിൽ

കൊല്ലം: ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്നു പേർ പിടിയിൽ. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉൽസവത്തിനിടെ ആയിരുന്നു ആക്രമണം. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഇതിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ
Kerala News

കുട്ടികൾ മരിച്ചത് ഒരേ ദിവസമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് റിപ്പോര്‍ട്ട് വന്നത്. റിപ്പോര്‍ട്ട് പ്രകാരം രണ്ടു കുട്ടികളും ഒരേ
Kerala News

തിരുവനന്തപുരം: സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചെടുത്തതിന് കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റൻറ്.

തിരുവനന്തപുരം: സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചെടുത്തതിന് കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റൻറ്. കൃഷിയിടങ്ങളിൽ കളനാശിനി തളിക്കുമ്പോൾ വിഷാംശം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞുകൊണ്ട്, വിളകൾക്ക് പ്രയോജനകരമാകുന്ന വിള സംരക്ഷണ കളനാശിനി യന്ത്രം അഥവാ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ്
Kerala News Top News

 തലശ്ശേരി- മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്; ടോള്‍ ഈടാക്കി തുടങ്ങി,

കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കി തുടങ്ങി. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ
International News

വിമാനം പറത്തുന്നതിനിടെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി

ജക്കാര്‍ത്ത: വിമാനം പറത്തുന്നതിനിടെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇന്തോനേഷ്യൻ വിമാന കമ്പനിയായബാത്തിക് എയറിന്‍റെ രണ്ട് പൈലറ്റുമാരും വിമാനം പറത്തുന്നതിനിടെ 30 മിനിറ്റ് ഉറങ്ങിപ്പോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കിടെയാണ് സംഭവം. സഹപൈലറ്റിന് ചുമതല
Entertainment International News

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ കൊണ്ട് തന്റെ ന​ഗ്നത മറച്ചാണ് ജോൺ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനി‍ർദേശം ചെയ്യപ്പെട്ടവരുടെ
Kerala News

തോട്ടട എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ രണ്ട് വർഷം മുമ്പ് മരിച്ച അശ്വന്തിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഗവർണർക്ക് പരാതി നൽകി

കണ്ണൂർ: തോട്ടട എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ രണ്ട് വർഷം മുമ്പ് മരിച്ച അവസാന വർഷ വിദ്യാർത്ഥി അശ്വന്തിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഗവർണർക്ക് പരാതി നൽകി. കേസ് തേച്ചു മാച്ചു കളയാൻ ശ്രമം നടന്നുവെന്നും പണമില്ലാത്തതിനാൽ കോടതിയെ സമീപിക്കാൻ കഴിഞ്ഞില്ലെന്നും ശശി റിപ്പോർട്ടർ
Kerala News

വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; നടത്തിപ്പുകാരുടെ തലയിൽ ചാരി പൊലീസ്

വടകര ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൻ്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരി പൊലീസ്. ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷൻ 336, 337, 338 എന്നീ വകുപ്പുകൾ ചുമത്തി. മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ