Home 2024 March (Page 40)
India News

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു.

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. പരിശീലന പറക്കലിനിടെ വിമാനം ജയ്‌സാൽമീറിൽ തകർന്നുവീഴുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
Kerala News

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031
Kerala News

വില്ലേജ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

പത്തനംതിട്ട:  അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി മനോജ്  (42 ) ആണ് മരിച്ചത്. മനോജിന്‍റെ പോക്കറ്റിൽ നിന്നും പൊലീസിന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ കത്തിലുള്ളതെന്നോ മനോജിനെ മരണത്തിലേക്ക് നയിച്ച കാരണമെന്തോണെന്നോ
India News

അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി ​മരുമകള്‍, വിദേശത്തിരുന്ന് സിസിടിയിൽ ഭർത്താവ് കണ്ടു

മംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. മകളുടെ പരാതിയുടെ തുടർന്ന്  മരുമകൾ സംഭവത്തിൽ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Kerala News

കൊച്ചി: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.

കൊച്ചി: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
India News

ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി.

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നാളെ തന്നെ എസ്ബിഐ വിവരങ്ങള്‍
Kerala News

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു; കേരളത്തിലും പൗരത്വ നിയമം നടപ്പാക്കേണ്ടി വരും: സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമം നടപ്പാക്കേണ്ടത് രാജ്യത്തിന്റെ
Kerala News

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ
India News

പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും, തമിഴ്‌നാട്ടില്‍ നടപ്പിലാക്കരുത്: വിജയ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ
Kerala News

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കിലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ