Home 2024 March (Page 38)
India News

രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി കസ്റ്റഡിയിൽ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി
Kerala News

പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണവും പതിനാറാമത് ദൃശ്യമാധ്യമ പുരസ്കാര സമർപ്പണവും; ഉദ്ഘാടനം ഇന്ന്

പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണവും പതിനാറാമത് ദൃശ്യമാധ്യമ പുരസ്കാര സമർപ്പണവും. തിക്കുറിശ്ശി ഫൗണ്ടേഷൻ നടത്തിവരുന്ന പതിനാറാമത് മാധ്യമ പുരസ്കാര സമ്മേളനം 2024 മാർച്ച് 13 ബുധനാഴ്ച (ഇന്ന് വൈകുന്നേരം) 5 മണിക്ക് കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ വി ജെ ടി ഹാളിൽ ഉദ്ഘാടനം ചെയ്യും.
India News

വാഴത്തോട്ടത്തിൽ ഭീമൻ മുതല! ആശങ്കയിൽ നാട്ടുകാർ, വനം വകുപ്പ് സംഘം സ്ഥലത്തെത്തി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ്
India News

400 കോടിയുടെ ലഹരി വസ്തുക്കളുമായി ഗുജറാത്ത് തീരത്ത് ആറ് പാകിസ്ഥാനികള്‍ പിടിയിൽ

ഗുജറാത്ത്: 400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഗുജറാത്ത് പോർബന്ദർ തീരത്ത് ആറ് പാകിസ്ഥാനി യുവാക്കൾ പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Entertainment India News

തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്

ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്.വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാൽ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ
Kerala News

മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഇല്ല. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. നിലവില്‍ അസ്വാഭാവിക
India News

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങൾ കൈമാറാൻ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ്സൈറ്റിൽ
Entertainment Kerala News

‘റിവ്യൂ ബോംബിങ്’ തടയാൻ നിർദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌

റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ വേണ്ട നിർദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌.വ്ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്തിക്കുന്നതടക്കം 33 പേജുള്ള റിപ്പോർട്ടാണ് അമിക്കസ്ക്യൂറി ശുപാർശ.
Kerala News

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. ഇന്നലെ രണ്ടിടങ്ങളിൽ മൂന്നു വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ
Kerala News

തിരുവനന്തപുരത്ത് ബാലവേല; മിന്നല്‍ പരിശോധനയുമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌

ബാലഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നു. കിഴക്കേക്കോട്ടയിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തി സി ഡബ്ല്യു സിയിലേക്ക് മാറ്റി. മാതാപിതാക്കളെ