തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് സ്വദേശി ഹരികൃഷ്ണനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതും ജീപ്പ് അടിച്ചു തകർത്തതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. വീരണകാവ് സ്വദേശി മധുവിനെ
Month: March 2024
ആലുവ: അതിഥി തൊഴിലാളികളുടെ മകളായ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമാ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ ബസ്സിൽ കയറി പോവുകയായിരുന്നു എന്ന് സൽമയുടെ അമ്മ പറഞ്ഞു.
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. പിങ്ക്
തിരുവനന്തപുരം: ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകളെന്ന വാഗ്ദാനവുമായി വൈദ്യുതി വകുപ്പ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കം. ഇതിനുള്ള സ്‌കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി.
സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട,
കേരള സര്‍വകലാശാല കലോത്സവ വിവാദത്തില്‍ മര്‍ദന ആരോപണം തള്ളി മറ്റ് വിധികര്‍ത്താക്കള്‍. നൃത്തപരിശീലകന്‍ ജോമെറ്റിന്റെ ആരോപണം തള്ളി മാര്‍ഗംകളി മത്സരത്തിന്റെ മറ്റ് വിധികര്‍ത്താക്കള്‍ രംഗത്തെത്തി. യൂണിയന്‍ പ്രവര്‍ത്തകർ ഷാജിയെ മര്‍ദിച്ചിട്ടില്ലെന്ന് വിധികര്‍ത്താക്കളായ സിബിയും ഷിബുവും പ്രതികരിച്ചു.
പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഷോജോ ജോണിനെ എക്‌സൈസ് ഓഫീസിൽ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഷോജോയുടെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി. സിപിഐഎം
നെയ്യാറ്റിന്‍കരയിലെ അസീമിന്റെ മരണത്തില്‍ ഷമീര്‍, ഭാര്യ ജെനീഫ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അസീം സുഹൃത്ത് ഷമീറിന്റെ ഭാര്യ ജെനീഫയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. വീട്ടില്‍ അസീമിനെ കണ്ട ഷമീര്‍ പട്ടിക കൊണ്ട് അടിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. തലയ്ക്ക് അടിയേറ്റ് ബോധം നഷ്ടപ്പെട്ട അസീമിനെ ഷമീറും
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസ്റ്റ് ചെയ്യുമെന്ന് സൂചന. അറസ്റ്റ് നീക്കമുണ്ടായാല്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അതേസമയം കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മുഖ്യമന്ത്രി