എറണാകുളം:കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ പരാക്രമം ഉണ്ടായത്. കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയില്‍ പോയി മടങ്ങി
Month: March 2024
കോട്ടയം: കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ്
ദില്ലി: നിതി ആയോഗിലെ മുൻ ജീവനക്കാരി ചീസ്ത കൊച്ചാർ ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു. വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് 33 കാരിയായ ചീസ്തയെ ട്രക്ക് ഇടിച്ചത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാനാണ് ഇംഗ്ലണ്ടിലേക്ക് പോയത്. നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്താണ് മരണ വാർത്ത
താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നൽകിയത്. കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഫേസ്ബുക്കിലൂടെയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി
സിദ്ധാർത്ഥൻ്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ കുടുംബം
തിരുവന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം: മലപ്പുറം കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണു നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നതിനാല്‍ ഫായിസിനെ മുന്‍കരുതലെന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിപരിചപ്പെട്ട ശേഷം തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ.വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ് 21 നെയാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം
മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഫാരിസിന്‍റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിതാവ് മർദ്ദിച്ചു
കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ചു രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്.