Home 2024 February (Page 20)
Kerala News

ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആരതിക്ക് ഭര്‍ത്താവിൽ നിന്നുള്ള ഭീഷണി പതിവായിരുന്നു; പൊലീസ് സംരക്ഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി വിവരം.

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആരതിക്ക് ഭര്‍ത്താവിൽ നിന്നുള്ള ഭീഷണി പതിവായതിനാൽ കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി വിവരം. ഈ സംരക്ഷണ ഉത്തരവ് നിലനിൽക്കെ തന്നെ രണ്ട് മാസം മുൻപ് ആരതിയുടെ വീട്ടിൽ കയറി അക്രമം നടത്തിയ പ്രതി, ഇന്ന് രാവിലെയാണ് ആരതിയെ ജോലി
Kerala News

ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.  ഇന്നലെ അർധരാത്രിയിലാണ് സംഭവം. ഒരാൾ
Kerala News

ബേലൂര്‍ മഗ്ന വീണ്ടും കര്‍ണാടക മേഖലയിലേക്ക്

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂര്‍ മഗ്ന വീണ്ടും കര്‍ണാടക മേഖലയിലേക്ക് നീങ്ങുന്നു. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെരിക്കല്ലൂര്‍ ജനവാസ മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
Kerala News

മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഹാരാഷ്ട്ര അമരാവതി സ്വദേശി ഗോലു ടംഡിൽക്കർ, മധ്യപ്രദേശ് ബേറ്റുൽ സ്വദേശി അനിൽ കസ്ഡേക്കർ എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ
Kerala News

വേനൽ ചൂട്; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി
Kerala News

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം MDMA പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്തിലീൻ ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (MDMA) രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയിൽ വീട്ടിൽ
Kerala News

വന്യജീവി ആക്രമണം: മന്ത്രിസംഘം ഇന്ന് വയനാട്ടിൽ, രാപ്പകൽ സമരവുമായി യുഡിഎഫ്

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച
Kerala News

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതികളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഇരുവരോടും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതികളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വളരെ വിശദമായി
Kerala News

തിരുവനന്തപുരം ചാക്കയിൽ നാടോടികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായ സംഭവത്തിൽ ദുരൂഹതകൾ ബാക്കി

തിരുവനന്തപുരം ചാക്കയിൽ നാടോടികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായ സംഭവത്തിൽ ദുരൂഹതകൾ ബാക്കി. 19 മണിക്കൂർ നീണ്ട ആശങ്കയ്‌ക്കൊടുവിൽ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. എന്നാൽ കുട്ടി എങ്ങനെ അവിടെ എത്തി എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ
Kerala News Top News

ചൂട് കൂടുന്നു ! സൂര്യാഘാതത്തെ കുറിച്ച് അറിയാം…

മാർച്ച് മാസമാകുന്നതിനു മുമ്പു തന്നെ കേരളത്തിൽ താപനില കൂടി വരികയാണ്. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതം വരാതിരിക്കാൻ എന്തു ചെയ്യണമെന്നും സൂര്യാഘാതം വന്നാൽ ചെയ്യേണ്ടതെന്തൊക്കെയെന്നും അറിയാം. എന്താണ് സൂര്യാഘാതം ? അന്തരീക്ഷതാപം ഒരു