Home 2024 January (Page 58)
Kerala News

ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ; പിടികൂടിയത് 75 കോടി രൂപയുടെ മെത്താഫെറ്റാമൈൻ

ചെന്നൈ: ചെന്നൈ വഴി ചായപാക്കറ്റിൽ ലഹരിമരുന്ന് കടത്താനുള്ള  നീക്കം പൊളിച്ച് നാർകോറ്റിക്സ് കൺട്രോൾ ബ്യൂറോ. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മ്യാൻമറിലെ തമുവിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
Kerala News

കാട്ടിലെ ഏറ്റുമുട്ടൽ; വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടുവെന്ന പ്രചാരണം മാവോയിസ്റ്റ് ട്രാപ്പാണോയെന്ന സംശയത്തിൽ പൊലീസ്

കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തിൽ ഐജിയുടെ
Kerala News

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.
Entertainment Kerala News

ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേരാണ് ഷൈൻ ടോം
Kerala News

‘ഓഫീസ് അടിച്ചുതകർത്തിയത് ഡിവൈഎഫ്ഐ’; കുന്നത്തുനാട്ടിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

കുന്നത്തുനാട്ടിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം. യൂത്ത് കോൺഗ്രസ് ഓഫീസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുകയാണ്. ഓഫീസ് അടിച്ചുതകർത്തിയത് ഡിവൈഎഫ്ഐ ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു.
Kerala News

കരുവന്നൂര്‍ കള്ളപ്പണ കേസ്; മുഖ്യപ്രതി പി സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂർ: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രധാന പ്രതി പി സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് എതിര്‍ സത്യവാങ്മൂലം നല്‍കിയേക്കും. കേസിന്റെ ഗൗരവസ്ഥിതി സംബന്ധിച്ചും പി സതീഷ് കുമാറിന്റെ പങ്കിനെക്കുറിച്ചും ഇ ഡി
Kerala News

യുവാവിനെ കള്ളക്കേസിൽ പെടുത്തിയെന്ന പരാതി; ഗൂഢാലോചനയാണെന്ന വിശദീകരണവുമായി പൊലീസ്

ആലപ്പുഴ: യുവാവിനെ കള്ളക്കേസിൽ പെടുത്തിയെന്ന പരാതിയിൽ വിശദീകരണവുമായി നൂറനാട് പൊലീസ്. പൊലീസുകാർ വാഹനങ്ങൾ അടിച്ച് തകർത്തു, വ്യാജ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു തുടങ്ങിയ പ്രചാരണങ്ങൾ മനഃപൂർവമായ ഗൂഢാലോചനയാണെന്നാണ് വിശദീകരണം. എന്നാൽ പൊലീസ് മർദ്ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്തുവെന്ന പരാതിയിൽ ഉറച്ചു
India News Kerala News Top News

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ് ഷോ, മഹിളാ സമ്മേളനം പ്രധാന അജണ്ട, സാമുദായിക നേതാക്കളെ കണ്ടേക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ നീളും. തുടർന്ന്
Kerala News

ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ല എന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ
Kerala News

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കേന്ദ്രത്തിന്റെ ധനസഹായം; എങ്ങനെ നേടണം ? ആർക്കെല്ലാം ലഭിക്കും ?

സന്തോഷത്തിന്റേയും പ്രതീക്ഷകളുടേയും മാത്രമല്ല, അത്യാവശ്യം നല്ല ചെലവ് വരുന്ന സമയം കൂടിയാണ് ഗർഭകാലം. പ്രതിമാസമുള്ള സ്‌കാനിംഗ്, മരുന്ന് എന്നിങ്ങനെ ചെലവുകൾ വന്നുകൊണ്ടിരിക്കും. മറ്റു ചെലവുകൾക്കിടെ പോഷകാഹാരം കൃത്യമായി കഴിക്കാനോ അതിനുള്ള പണം കണ്ടെത്താനോ പല കുടുംബങ്ങളും ശ്രദ്ധിക്കാറില്ല. പോഷകാഹാരം