തിരുവനന്തപുരം: വെള്ളറട കാരക്കോണത്ത് മദ്യലഹരിയിൽ ബൈക്കിലെത്തി സ്കൂൾ കുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് നിദ്രവിള സ്വദേശിയായ സെൽവൻ (35) ആണ് പിടിയിലായത്. ഇയാളെ പ്രദേശവാസികൾ വെള്ളറട പൊലീസിൽ ഏൽപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്.
Month: January 2024
ദില്ലി: ദില്ലിയിൽ രോഹിണിയിൽ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ യുവതി പിടികൂടി. ഡോ. ബാബാ സാഹിബ് അംബേദ്കർ (ബിഎസ്‌എ) ആശുപത്രിയിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് 19 കാരിയുടെ മകളെ അജ്ഞാത യുവതി ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. പഴുതടച്ചുള്ള
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപ. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ
കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നും പണം തട്ടിയെന്നുമുളള പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരി ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് അങ്കണവാടിയ്ക്കു സമീപം തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെയാണ് കാട്ടാക്കട
പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. അതേസമയം, തിരുവാഭരണ
കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതൽ കാണാതായത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇവർ പിന്നീട്
തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണകേസിൽ ഇഡി അറസ്റ്റിലുള്ള സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ നൽകിയ ജാമ്യ ഹർജി കോടതി തള്ളി. ഇത് രണ്ടാം തവണയാണ് കൊച്ചിയിലെ പിഎംഎൽഎ കോടതി ജാമ്യ ഹർജി തള്ളുന്നത്. വടക്കാഞ്ചേരി നഗരസഭ കൗൺസിലറായ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ കേസിൽ പ്രധാന
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. കഴിഞ്ഞദിവസം മധ്യകേരളത്തിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കേരള
പൊന്നാനി: പ്രവാസി സംരംഭകർക്കായി നോർക്ക റൂട്‌സും കേരള ബാങ്കും സംയുക്തമായി നാളെ (ജനുവരി ആറ്) പൊന്നാനിയിൽ വായ്പ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി വി ജംഗ്ഷനിലെ ആർ വി പാലസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ നടക്കുന്ന ക്യാമ്പ് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ