Home 2024 January (Page 50)
Kerala News

കബളിപ്പിച്ചത് അമേരിക്കയിൽ ജോലി ചെയ്യുന്ന സ്വന്തം സഹോദരനെ, തട്ടിയത് ഒന്നരക്കോടി, ഒടുവിൽ കള്ളംപൊളിഞ്ഞു- അറസ്റ്റ്

കൊച്ചി: വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ജേഷ്ഠ സഹോദരനിൽ നിന്ന് 1.15 കോടി രൂപ തട്ടിയെടുത്ത അനുജനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കല്ലിങ്കൽ ബിനു പോളിനെയാണ് ജ്യേഷ്ഠൻ ബിജു പോളിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കയിൽ ജോലി
Kerala News

തിരുവനന്തപുരത്ത് 4ാം ക്ലാസ് വിദ്യാർത്ഥിയെ തെരുവുനായകൾ കൂട്ടമായെത്തി കടിച്ചുകുടഞ്ഞു; 12 മുറിവുകള്‍

തിരുവനന്തപുരം: തീരദേശത്ത്  തെരുവുനായകളുടെ ആക്രമണത്തിൽ  നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കുട്ടിയെ തെരുവ് നായക്കൂട്ടം കടിച്ച് കുടഞ്ഞു. കരുംകുളം പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ – അജിത ദമ്പതികളുടെ മകൻ സ്റ്റിജോയെ (8) ആണ്
Kerala News

കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പാളിനെയും അധ്യാപകരെയും പ്രതിചേർത്തു

കൊച്ചി: കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മുൻ പ്രിൻസിപ്പാളിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേർത്തത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നവംബർ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ
Kerala News

അഭിഭാഷകനും പൊലീസും തമ്മിലെ തർക്കം; അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: അഭിഭാഷകനും പൊലീസും തമ്മിലെ തർക്കത്തിൽ അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ വെച്ചാണ് അഭിഭാഷകനും പൊലീസും തമ്മിൽ തർക്കമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് അഭിഭാഷകനെതിരെ കേസെടുത്തത്. കോടതി ഉത്തരവുമായി, കസ്റ്റഡിയിലുള്ള വണ്ടി
Kerala News

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവം; പ്രതി റിമാൻഡിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പാൽരാജാണ് പ്രകേപനം ഉണ്ടാക്കിയതെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആർ. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ
Kerala News Top News

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. . എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ
Kerala News

കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തി; കുട്ടി എത്തിയത് ബസില്‍

കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടി ചങ്ങനാശ്ശേരിയില്‍ എത്തിയത്. കുട്ടിയെ കണ്ട് ബസ് കണ്ടക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. കുട്ടി നിലവില്‍ ചങ്ങനാശ്ശേരി പൊലീസ്
Kerala News

പുലി ആക്രമണം; പന്തലൂരിൽ ഇന്ന് ഹർത്താൽ

തമിഴ്‌നാട് പന്തലൂരിൽ 3 വയസുകാരിയെ പുലി കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. പന്തലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ വ്യാപാരി വ്യവസായികൾ. പന്തലൂരിൽ റോഡ് ഉപരോധിക്കുന്നു. പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യം ഉയരുന്നു. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ
Kerala News

ഷാപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സൈക്കിള്‍ വട്ടംവച്ചെന്ന് പറഞ്ഞ് തര്‍ക്കം; ആലപ്പുഴയില്‍ വയോധികന്‍ അടിയേറ്റ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് സൈക്കിള്‍ മാറ്റിവയ്ക്കുന്നതുമായുള്ള തര്‍ക്കത്തിന് പിന്നാലെ വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി. വീയപുരം സ്വദേശി ജോസഫാണ് മരിച്ചത്. വീയപുരം സ്വദേശിയായ ദയാനന്ദന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് 7.30ഓടെയാണ് സംഭവമുണ്ടായത്. കാരിച്ചാല്‍ ഷാപ്പിന് സമീപമാണ് സംഭവം
Kerala News

സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില

സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലം. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികൾ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നാണ്