കാസർകോട്: കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം പുഷ്പയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ബെള്ളൂരിൽ ഒരു ക്വാർട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മരണം ഹൃദയസ്തംഭനത്തെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു പഞ്ചായത്തംഗമായ പുഷ്പ.
Month: January 2024
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. ശമ്പളവിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട്
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. കരുവന്നൂർ
കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.
തിരുവനന്തപുരം: സ്വന്തം അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും അവസാനമായി ഒരുനോക്ക് കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറാകാതെ മക്കൾ. കഷ്ടപ്പെട്ട് വളർത്തിയ മക്കള്‍ മരണശേഷവും കൈയ്യൊഴിഞ്ഞപ്പോൾ ഒടുവിൽ മൃതദേഹം ഏറ്റുവാങ്ങി അന്ത്യകർമ്മങ്ങൾ ചെയ്ത് ആ അമ്മയെ യാത്രയാക്കി ഒരിക്കൽ രക്ഷനായ അജു കെ മധു എന്ന യുവാവ്.
അലബാമ: സ്കൂൾ വിദ്യാർത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ. അലബാമയിലെ മൊബൈലിലാണ് സംഭവം. അലക്സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങൾക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന്
തൃശ്ശൂര്‍: പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കും. ജനുവരി 17 ന് ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയേക്കും.സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വരവ്.സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി.ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ്
ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്. ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ പ്രവർത്തകർ കക്ഷി ചേർന്നത്
തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. താൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് ഭയന്ന പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. എയ്ഞ്ചൽ ജെയിൻ എന്ന