Home 2024 January (Page 42)
Entertainment India News

‘കങ്കുവയിലെ എന്റെ അവസാനത്തെ ഷോട്ടും പൂർത്തിയായി, പോസിറ്റീവ് വൈബ്സ് ഒൺലി’; സൂര്യ

38 ഭാഷകളിൽ മാസീവ് റിലീസായി എത്തുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘കങ്കുവ’. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് നടൻ തന്നെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കങ്കുവയിലെ തന്റെ അവസാനം ഭാഗവും ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
Kerala News

നെൽകൃഷിക്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ

നെൽകൃഷിക്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടനാട് തകഴിയിലെ കർഷകൻ കെ ജി പ്രസാദിന്റെ വീടും അഞ്ചു സെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ. പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ, കുടിശ്ശിക ആയതിന്റെ പേരിലാണ് ജപ്തി നോട്ടീസ് അയച്ചത്. പ്രസാദ് മരിച്ചു ഇന്നേക്ക് രണ്ടു
Kerala News

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ‌ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
Kerala News

വിജിൻ എംഎൽഎയുടെ പരാതി; കണ്ണൂർ ടൗൺ എസ്‌ഐ പി.പി ഷമീൽ അവധിയിൽ പ്രവേശിച്ചു

എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. വിജിൻ എംഎൽഎയോട് കയർത്ത എസ്‌ഐക്കെതിരെ നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധി. പത്ത് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. എസ്‌ഐ ഷമീൽ പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയോട്
Kerala News

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ
Kerala News Top News

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ

കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്.വിവിധ
Uncategorized

കാമുകിയെ കൊന്ന ശേഷം മൃതദേഹത്തിനരികെ അന്ന് രാത്രി കിടന്നു; വിതുരയിലെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വിതുരയിലെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലോട് ഊറൻമൂട് സ്വദേശി അച്ചുവിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴുത്തിൽ കയർ കുരുക്കിയാണ് സുനിലയെ കൊന്നത് എന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു. സുനിലയെ കൊന്ന ശേഷം മൃതദേഹത്തിനരികിൽ കിടന്ന് പിറ്റേ ദിവസമാണ് പ്രതി അവിടെ നിന്നും പോയത്.
Kerala News

കൈവെട്ട് കേസ് : പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ

കൈവെട്ട് കേസിൽ പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ. കോടതിയിൽ ഇതിനായുള്ള അപേക്ഷ എൻഐഎ ഫയൽ ചെയ്തു. പ്രൊഫസർ ടി.ജെ.ജോസഫ്, കുറ്റകൃത്യം കണ്ട മറ്റ് ദൃക്‌സാക്ഷികൾ എന്നിവരെ സവാദ് കിടക്കുന്ന എറണാകുളം സബ് ജയിലിൽ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം
Kerala News

കണ്ണൂർ അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം; മില്ല് പൂർണമായും കത്തിനശിച്ചു

കണ്ണൂർ താഴെചൊവ്വ കിഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. 3 യുണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. മില്ല് പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
Kerala News

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം.