Home 2023 (Page 8)
Kerala News

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു.  രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ്
Entertainment India News Top News

നടൻ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട്
India News Top News

അയോധ്യയിൽ ജഡായു വെങ്കലപ്രതിമ സ്ഥാപിച്ചു; ശ്രീരാമക്ഷേത്രം സ്വയംപര്യാപ്തമെന്ന് ചമ്പത് റായ്

അയോധ്യയിലെ കുബേർ തിലയിൽ ജഡായുവിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. കുബേർ നവരത്ന കുന്ന് എന്നറിയപ്പെടുന്ന കുന്നിൽ വച്ചാണ് ജഡായുവും, ശ്രീരാമനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം. ശ്രീരാമക്ഷേത്രം ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ സുസജ്ജവും
Kerala News Top News

‘പൊലീസ് തെറ്റ് ചെയ്തു, സർക്കാർ തിരുത്തിക്കണം’ : എം.വി ശ്രേയാംസ് കുമാർ

വിനീത വി.ജിക്കെതിരെ കള്ളക്കേസെടുത്തതിൽ എൽഡിഎഫ് ഘടകകക്ഷികളിലും എതിർപ്പ്. പൊലീസ് തെറ്റ് ചെയ്തുവെന്നും സർക്കാർ തിരുത്തിക്കണമെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. മാധ്യമപ്രവർത്തകയ്‌ക്കെതിരായ ഗൂഢാലോചന കേസ് തെറ്റാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. നവകേരള സദസ് വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഷൂ
Kerala News

കാസര്‍കോട് തൊട്ടിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്.
Kerala News

ടാങ്ക് നിറയാൻ സ്വിച്ച് ഓൺ ചെയ്തു; ഓപ്പറേറ്റർ ഉറങ്ങിപ്പോയി, സർവ്വത്ര വെള്ളം, റോഡിലും വീടുകളിലും നാശനഷ്ടം

കണ്ണൂർ: വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതുകൊണ്ട് കഴിഞ്ഞ ദിവസം തളിപ്പറമ്പിലുണ്ടായത് വൻ നാശനഷ്ടം. ടാങ്ക് നിറഞ്ഞൊഴുകി വീടുകളിൽ വെളളം കയറി. കൂടാതെ വളർത്തുമൃഗങ്ങൾ ചത്തു. ആടിക്കുംപാറ പ്രദേശത്തെ റോ‍ഡും തകർന്നു. മഴയില്ലാത്തൊരു രാത്രിയിലാണ് തളിപ്പറമ്പ് ആടിക്കുംപാറയിലെ വീടുകളുടെ
Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസ്, കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹ‍‍ർഷിന എന്ന യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പൊലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക. മെഡിക്കൽ കോളേജ് പൊലീസിനാണ് കേസിൻ്റെ അന്വേഷണ ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട്
Kerala News

വകുപ്പുകൾ മാറുമോ? ഗണേഷിന് ‘സിനിമ’ വകുപ്പും വേണം, ചിലവ് ചുരുക്കാൻ 2 തീരുമാനം പ്രഖ്യാപിച്ചു; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ വീണ്ടും മുഖം മാറ്റം ഉറപ്പായ സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന
Kerala News

കോഴിക്കോട് കൂടരഞ്ഞിയിൽ പുലിയിറങ്ങിയെന്ന് സംശയം

കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടിൽ പുലിയിറങ്ങിയതായി നാട്ടുകാർ. ഇന്ന് രാത്രി 8.45 ഓടെ ഒരു കാറിന്റെ ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. പരിശോധന നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Kerala News

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്

തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്. ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷഹ്നയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.