Home 2023 (Page 38)
Kerala News

ഫോണുമെടുത്ത് ഇസ മോൾ ഓടിയിറങ്ങിയത് മരണത്തിലേക്ക്, 3 വയസുകാരിയുടെ മരണത്തിൽ വിങ്ങി നാട്

മലപ്പുറം: മൊബൈൽ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും. മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോൾ റോഡിലേക്ക് ഇറങ്ങിയ കുഞ്ഞിനെ ബൈക്കിടിക്കുകയായിരുന്നു. പരതക്കാട് കുണ്ടിൽപീടിക
Kerala News

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊരുമാനദണ്ഡങ്ങൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ വരുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡ്യുട്ടിക്കിടയിലെ
Kerala News

എസ്എഫ്ഐ പ്രതിഷേധത്തിൽ കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകും; ജാമ്യം തേടി പ്രതികൾ

തിരുവനന്തപുരം: എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ്
Kerala News

നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി തള്ളി; 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിഴയിട്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഒരു മനുഷ്യജീവനാണ് നഷ്ടമായതെന്നും അത്
India News Top News

എയർ ഇന്ത്യ; ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചു

പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ ലോഗോയിൽ ഉൾപ്പടെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചിരിക്കുന്നത്. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യ
Kerala News

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം
Kerala News

ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ കോടതിയിൽ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.സ്പോട്ട്
Entertainment India News Kerala News

രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും

പ്രദർശന വേദികൾ നിറഞ്ഞൊഴുകി ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ആറാം ദിനമായ ഇന്ന് മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്സ്’ നിശാഗന്ധിയിൽ അർധരാത്രി പ്രദർശിപ്പിക്കും. മേളയിലെത്തിയ 49 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. മികച്ച ചിത്രത്തിനുള്ള
Kerala News

വാകേരിയിലെ നരഭോജി കടുവയ്ക്കായി തെരച്ചിൽ തുടരുന്നു

വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും
Kerala News

ഗവർണർക്കെതിരെ പ്രതിഷേധം: എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഐപിസി 124 നിലനിൽക്കില്ലെന്നാണ്