ചാലക്കുടിയിൽ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു. ഐടിഐയിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയാണ് ജീപ്പ് റോഡിലൂടെ വരികയായിരുന്ന പൊലീസ് ജീപ്പ് തല്ലിപ്പൊളിച്ചത്. ആക്രമിച്ച പ്രവർത്തകനെ അറസ്റ്റ്‌ചെയ്യുന്നതിനിടെ സിപിഐഎം നേതാക്കളെത്തി പ്രതിയെ മോചിപ്പിച്ചു. സംഭവത്തിൽ അഞ്ച്
Year: 2023
മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ
തിരുവനന്തപുരം: കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന്
കാട്ടാക്കടയിൽ നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭർത്താവിനെ കരുതൽ തടങ്കലിൽ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ശബരിമല ദർശനം കഴിഞ്ഞു ഭർത്താവ് 62 കാരനായ രാമു മടങ്ങി എത്തിയത് പുലർച്ചെയാണ്. സുഹൃത്ത് മരിച്ചതറിഞ്ഞ് രാവിലേ റീത്തു
കൊടുങ്ങല്ലൂരിലെ സിപിഐഎം നേതാവായിരുന്ന കെ യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു. 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വി രജനീഷാണ് ശിക്ഷ
കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇന്ന് രാവിലെ
തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന്
മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12 മുതൽ റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും
കോളജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകൻ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകൻ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ചെന്നിർക്കര ഐടിഐ കോളജ് ഗ്രൂപ്പിൽ മഹേഷ് മാരകായുധങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. കോളജ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്
പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ