കൊല്ലം: വിദേശത്ത് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂര്‍
Year: 2023
തൊടുപുഴ: മീറ്റർ റീഡിംഗിലെ പിഴവിനെ തുടർന്ന് ഭീമമായ ബിൽ ലഭിച്ച ഉപഭോക്താക്കളുടെ ഫ്യൂസൂരാൻ തിടുക്കം കാട്ടി കെഎസ്‌ഇബി. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥർക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ബില്ലടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാനുള്ള നീക്കത്തിലാണ് ഇപ്പോൾ ജീവനക്കാര്‍. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിൽ പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം നടന്നത്. പമ്പിലെ ജീവനക്കാരൻ സൂരജിന് അപകടത്തിൽ പരിക്കേറ്റു. കാലിനാണ് സാരമായ പരിക്ക്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക് കാരണം പമ്പയിൽ കർശന
കോഴിക്കോട്: സംസ്ഥാനത്തെ അങ്കണവാടികളിൽ അമൃതം പൊടി വിതരണം പ്രതിസന്ധിയിൽ. സബ്സിഡി നിരക്കിലുള്ള ഗോതമ്പ് കിട്ടാഞ്ഞതോടെ കോഴിക്കോട് ജില്ലയിൽ പലയിടത്തും കുടുംബശ്രീ നിർമാണ യൂണിറ്റുകൾ പ്രവർത്തനം നിർത്തി. എഫ്‌സിഐയിൽ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പ് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് വൈകുന്നുവെന്നാണ് വനിതാ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന തർക്കത്തിൽ വത്തിക്കാനെ വെല്ലുവിളിച്ച് വീണ്ടും വിമത വിഭാഗം വൈദികർ. ക്രിസ്തുമസ് ദിനത്തിൽ ഒരു തവണ മാത്രം വത്തിക്കാൻ ആവശ്യപ്പെടുന്ന ഏകീകൃത കുർബാന അർപ്പിച്ചാൽ മതി എന്നാണ് വിമത വിഭാഗം വൈദികരുടെ തീരുമാനം. ക്രിസ്തുമസ് ദിനത്തിലെ മറ്റു കുർബാനകൾ ജനാഭിമുഖ
മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് വിട്ടുനൽകണമെന്ന് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. നിയമ ലംഘനത്തിന് ചുമത്തിയ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു റോബിൻ ബസ്
നവകേരള സദസ് സമാപിച്ചെങ്കിലും സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് അക്രമം അഴിച്ചുവിട്ടെന്നാണ് കോണ്‍ഗ്രസിന്റെ
തൃശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിൽ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ തെളിയുകയായിരുന്നു. വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്.
ആലപ്പുഴ ചേർത്തലയിൽ 13 വയസുകാരനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. കടക്കരപ്പള്ളി ബിനീഷ് കുമാറിന്റെ മകൻ ആദിത്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.