Home 2023 November (Page 4)
Kerala News

കണ്ടല ബാങ്ക് തട്ടിപ്പ്; എൻ. ഭാസുരാംഗനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന എൻ. ഭാസുരാംഗൻ ആശുപത്രി വിട്ടു. ഭാസുരാംഗനെ വീണ്ടും ജയിലിലേക്ക് മാറ്റി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
Kerala News

രാഹുൽ ഗാന്ധി മൂന്നു ദിവസം കേരളത്തിൽ; 4 ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും

മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്. ഡിസംബർ
Kerala News

ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ സംസ്ഥാനം നൽകിയ റിട്ട് ഹർജി പരിഗണിച്ചപ്പോൾ, പഞ്ചാബ് കേസിലെ വിധി വായിച്ച് തുടർനടപടി സ്വീകരിച്ച് അറിയിക്കാൻ ഗവർണറുടെ ഓഫീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ
Kerala News

‘നവകേരള സദസ്സ്’ ഇന്ന് മലപ്പുറം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ മൂന്നാം ദിവസവും തുടരുന്നു. നാല് മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. രാവിലെ ഒമ്പതിന് മലപ്പുറത്ത് നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാകുക. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രഭാത
Kerala News

ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി

ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി
Kerala News

6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഊർജിതം

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ അജ്ഞത സംഘത്തെ പിടികൂടാനാകാതെ പൊലീസ്. കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലങ്കസംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ
Kerala News Top News

അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന്
India News International News Sports

മൂന്നാം ട്വന്റി-20; ഇന്ത്യക്കെതിരെ ഓസീസിന് ത്രസിപ്പിക്കും ജയം

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16
Kerala News

ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചരിഞ്ഞു. ഇന്ന് വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂർ ആനക്കോട്ടയിൽ വെച്ചാണ് പിടിയാന ചരിഞ്ഞത്. ഏകദേശം 97 വയസ് ആണെന്ന് കണക്കാക്കുന്നു. ആനത്താവളത്തിലെ പ്രായമേറിയ ആനയാണ്. ഗജരാജൻ ഗുരുവായൂർ കേശവൻ ഉള്ള കാലത്ത് ആനക്കോട്ടയിൽ എത്തിയതാണ് താര. കമലാ സർക്കസ് ഉടമ കെ. ദാമോദരൻ
India News Top News

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവർത്തനത്തിനും ഒടുവിലാണ് തൊഴിലാളികൾ പുറത്തേക്കിറങ്ങുന്നത്. പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികൾക്ക് ഗുരുതര