Home 2023 November (Page 2)
Kerala News

‘കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിട്ടില്ല; വി ഡി സതീശന്റെ മാനസികനില തെറ്റിയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിട്ടില്ല പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവാണോ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ചോദ്യം. കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചെന്ന് ആര് തന്ന വിവരം. സർക്കാരിന് ആരെയും കരുതൽ തടങ്കലിൽ
India News

യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും

യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കമാവും. ഇന്ന് മുതൽ ഡിസംബർ 12 വരെ നടക്കുന്ന സമ്മേളനത്തിൽ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചർച്ചകൾ നടക്കും. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, മന്ത്രിമാർ, ഉദ്യോ​ഗസ്ഥർ തുടങ്ങി 70,000 ഓളം ആളുകൾ വരും
Kerala News

തുടര്‍ച്ചയായ നിയമലംഘനം: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി. ബസിന്റെ പെര്‍മിറ്റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിന്‍
Kerala News

പീഡനക്കേസില്‍ നിയമസഹായം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം; സര്‍ക്കാര്‍ അഭിഭാഷകനെതിരെ ബലാത്സംഗത്തിന് കേസ്

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. അഡ്വക്കേറ്റ് പി ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസടുത്തത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2018 ല്‍ നടന്ന ഒരു
Kerala News Sports

കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ചെന്നൈയിന്‍ അഫ് എഫ്‌സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്‌സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍
Kerala News

കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ

കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. 24-ാം തീയതിയിലെ ദൃശ്യങ്ങൾ ആണ് ലഭിച്ചത്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പും സമാനപാതയിലൂടെ സംഘം യാത്ര ചെയ്തു. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. വെള്ളിയാഴ്ച
Kerala News

നവകേരള സദസ് വേദിക്കായി പഴയ സ്‌കൂള്‍ കെട്ടിടവും കവാടവും പൊളിച്ചതായി ആരോപണം

നവകേരള സദസിന് വേദി ഒരുക്കാന്‍ കോട്ടയം പൊന്‍കുന്നത്തെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടവും പ്രവേശന കവാടവും പൊളിച്ചു മാറ്റിയതായി ആരോപണം. എന്നാല്‍ കാലപഴക്കം മൂലം ഫിറ്റ്‌നസ് ലഭിക്കാത്ത കെട്ടിടമാണ് പൊളിച്ചു മാറ്റിയതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ്
Kerala News

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതികളെ തിരഞ്ഞ് പൊലീസ്

കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ. പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രതികൾ വാഹനത്തിൽ പോയ കൂടുതൽ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. അതേസമയം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആറുവയസുകാരി ഇന്ന്
Kerala News

തടിലോറിയ്ക്കടിയില്‍പ്പെട്ട കാറില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് ഒരു മണിക്കൂറോളം; കൂട്ടായ പരിശ്രമത്തിനൊടുവില്‍ നജീബിന് പുതുജീവിതം

തടി ലോറിക്കടിയില്‍പ്പെട്ട കാറില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ ആണ് സംഭവം. തടിലോറിയ്ക്കടിയില്‍പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന്
Kerala News Top News

വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതര്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളില്‍