Home 2023 October (Page 9)
Kerala News

സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം

സംസ്ഥാനത്ത് സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്സിഡിയുള്ള 13 ഉൽപന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല.
Kerala News

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കെ.പി.എസ്.ടി.എ
Kerala News Top News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര
Kerala News

ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് കോഴിക്കോട് പൊലീസ്

കോഴിക്കോട് ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം. ബസിന് മുന്നിൽ തടസം സൃഷ്‌ടിച്ച്‌ വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ്‌ സാഗ്‌ മാനറിലായിരുന്നു സ്‌കൂട്ടറിൽ
Kerala News

കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്

കേരളത്തിലേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. തിരിച്ച് എറണാകുളം സൗത്ത് നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്ക്, അവിടെ നിന്ന്
Kerala News

ഷോൺ ജോർജ് BJP സംസ്ഥാന കാര്യാലയത്തിൽ; പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്കെന്ന് സൂചന

പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. എന്നാൽ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം
Kerala News

ലെ ഹയാത്തിൽ നിന്ന് ഗ്രിൽഡ് ചിക്കൻ കഴിച്ചു; കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ

കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ. ലേ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശി നിതാന്ത്‌ ടോമിക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഈ മാസം 18നാണ് നിതാന്ത്‌ ഓൺലൈനായി ഓർഡർ ചെയ്തു ഗ്രിൽഡ് ചിക്കൻ
Kerala News

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ശെരിവച്ച് ഹൈക്കോടതി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ശെരിവച്ച് ഹൈക്കോടതി. സഹകരണ റജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് യുഎ ലത്തീഫ് എംഎൽഎയും മലപ്പുറത്തെ 93 സഹകരണ സംഘങ്ങളും നൽകിയ ഹർജിയാണ് സിംഗിൾ ബഞ്ച് തള്ളിയത്. സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും
Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പിആർ അരവിന്ദാക്ഷൻ, സികെ ജിൽസ് എന്നിവരുടെ ജാമ്യപേക്ഷ തള്ളി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും അക്കൗണ്ടൻറ് സി കെ ജിൽസിന്റെയും ജാമ്യപേക്ഷ തള്ളി. കേസിലെ മൂന്നും, നാലും പ്രതികളാണ് ഇവർ. കലൂർ പിഎംഎൽഎ കോടതിയുടേതാണ് നടപടി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പി ആർ
Kerala News

ഹമാസിന്റേത് ഭീകര പ്രവർത്തനം, തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം; സുരേഷ് ഗോപി

ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്‌താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ നടക്കുന്നത്. ശശി തരൂരിന്റെ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി കൂടുതൽ എന്റെ പാർട്ടി നേതാക്കൾ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭീകരതയെ ഒരിക്കലും അംഗീകരിക്കാൻ