മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം
Month: October 2023
ആലപ്പുഴ കരുവാറ്റ വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏഴാമത്തെ മത്സരം കരുവാറ്റയിൽ നടന്നത്. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്തെ ക്വട്ടേഷൻ ടീമാണ്
തിരുവനന്തപുരം ആറ്റിങ്ങലിലെ തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ. കഴക്കൂട്ടത്തെ തീയറ്ററിൽ സമാനരീതിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി പിടികൂടിയത്. ആറ്റിങ്ങലിലെ മോഷണത്തിന് പിന്നാലെയാണ് കഴക്കൂട്ടത്തും പ്രതി സമാന രീതിയിൽ
നവകേരള സദസ്സ് നടത്തിപ്പിന് പണപ്പിരിവ് വേണ്ട, സ്പോൺസർമാരെ ജില്ലാഭരണകൂടം കണ്ടെത്തണം; പുതിയ മാർഗനിർദേശം
തിരുവനന്തപുരം: നവകേരള സദസ്സ് നടത്തിപ്പിന് കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ലന്ന് സർക്കാർ. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണമെന്നും പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ
ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖ അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ക്ഷേത്രങ്ങളിൽ സമാധാനത്തോടെ ദർശനം നടത്താനാകണം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംബോർഡിന്റെ സർക്കുലർ. ക്ഷേത്ര പരിസരങ്ങൾ ശാന്തമായിരിക്കണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ
തമിഴകത്തിന്റെ വൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. വിജയ്‌യുടെ ലിയോ ആകെ 461 കോടി രൂപയിലിധകം നേടിയിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കനഗരാജ് ചിത്രം ലിയോക്ക്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോഗിക
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍
ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു പെൺകുട്ടി. അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ
ഐ ലീഗ് പുതിയ സീസണിന് ഇന്ന് തുടക്കം. ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ ഇന്റര്‍ കാശിയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ എഫ്സി പോരാട്ടവും ഇന്ന്. മൂന്നാം ഐ ലീഗ് കിരീടമാണ് ഗോകുലത്തിന്റെ ലക്ഷ്യം. വൻ താരനിരയാണ് ഇത്തവണ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും