Home 2023 August (Page 6)
Kerala News

കൊച്ചിയിൽ 15 കാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം

കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
Kerala News

മാനവീയം വീഥി ഗതാഗതത്തിന് തുറന്ന് നൽകി; പി എ മുഹമ്മദ് റിയാസ്

തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി മുഹമ്മദ്
India News International News Technology

‘ചന്ദ്രയാൻ 100 ശതമാനം വിജയം; ഐഎസ്ആർഒ ചെയർമാൻ

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവൻ അഭിമാനമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌. ശുക്രനും ചൊവ്വയുമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റോവർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാൻ മൂന്ന് നൽകുന്ന കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം
Kerala News Top News

സംസ്ഥാനത്ത് ഇന്ന് താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും – കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35
Kerala News

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഉടന്‍

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ്
Kerala News

വാഹനം തല്ലിതകര്‍ത്ത് വീഡിയോ റീല്‍സിട്ടു – പ്രതികള്‍ പിടിയില്‍

കൂറ്റനാട്: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വാഹനം തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നംകുളം കരിക്കാട് സ്വദേശികളായ നൗഷാദ് (32), സവാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോ പകര്‍ത്തിയയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചാലിശ്ശേരി പെരിങ്ങോട് സ്വദേശിയാണ്
Kerala News Top News

തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ് തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും. സിനിമ താരം ഫഹദ് ഫാസിൽ, നർത്തകി മല്ലി സാരാഭായി എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികൾ. നിശാഗന്ധിയില്‍ വൈകിട്ട്
Kerala News

തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറിയാണ് പരിപാടി ഉദ്ഘാടനം നിർവഹിച്ചത്. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ
India News

വിദ്യാര്‍ത്ഥിയെ സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച സംഭവം – അധ്യാപികക്കെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ മന്‍സുഖ്പൂര്‍ പൊലീസാണ് കേസെടുത്തത്. തൃപ്തയെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം. കുട്ടിയെ
Kerala News

സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ് -പുതുപ്പള്ളി മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം

പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്ത് പൊലീസ്. ലിജിമോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്ന് കാണിച്ച് ജില്ലാ