Home 2023 August (Page 5)
Kerala News

മലപ്പുറം മമ്പാട് സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

മലപ്പുറം: മമ്പാട് ഓടായിക്കലിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കപ്പെട്ട കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം
India News International News Kerala News Sports

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ മലയാളിത്തിളക്കം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്.
Kerala News

കേരളം ഉത്രാടപാച്ചിലിൽ – തിരുവോണത്തിനൊരുങ്ങി നാടും നഗരവും

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും
Kerala News Top News

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന്
Kerala News

യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ്
India News International News Sports Top News

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ്
India News

മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ നഗ്നയാക്കി: 8 പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികൾ നഗ്നയാക്കിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട്
Kerala News

ഓപ്പറേഷൻ ട്രഷർ ഹണ്ട് – മോട്ടോർ വാഹന വകുപ്പ് ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്ത് നിന്ന് പണം പിടികൂടി

ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാ​ഗമായി ചെക്ക്പോസ്റ്റുകളിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആര്യങ്കാവിൽ മോട്ടോർ വാഹന വകുപ്പ് ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6000 രൂപയാണ് പിടിച്ചെടുത്തത്. പാലക്കാട്‌ വേലന്താവ‌ളത്തു ചെക്ക് പോസ്റ്റ്‌ ഓഫീസിലെ ഫ്ളക്സ് ബോർഡിനടിയിൽ നിന്നുമാണ്
Kerala News

“മലയാളികളുടെ ഓണം മാറുകയാണ് “- പ്രൊഫ. വി . മധുസൂദനൻനായർ

തിരുവനന്തപുരം – പി എൻ പണിക്കർ ഫൗണ്ടേഷന്റ ആഴ്ചകൂട്ടം പ്രതിവാര ചിന്തകൾ എന്ന പരിപാടിയുടെ 633 -മത് അധ്യായത്തിൽ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു ഓണ സംസ്കാരം എന്ന വിഷയത്തെ കുറിച്ച് സംസാരികയുകയായിരുന്നു പ്രശസ്‌ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വി . മധുസൂദനൻനായർ. മലയാളികളുടെ ഓണം ആധുനികവത്കരിക്കപ്പെടുകയാണ്.
India News International News Kerala News Sports

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മലയാളിതാരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്‌സനോടാണ് താരം പരാജയപ്പെട്ടത്. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടും മൂന്നും