Entertainment Kerala News

2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ; വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു

2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. അഖില്‍ തന്റെ അവസ്ഥ വിവരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്.
ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം’.- അഖില്‍ പി ധര്‍മജൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കേരളത്തിലെ പ്രളയം ആസ്പദമാക്കിയായിരുന്നു ജൂഡ് ആന്റണി 2018 എന്ന സിനിമയൊരുക്കിയത്. ചിത്രത്തിലെ സഹരചയിതാവാണ് നോവലിസ്റ്റ് കൂടിയായ അഖില്‍ പി ധര്‍മജന്‍. ഓജോ ബോര്‍ഡ്, മെര്‍ക്കുറി ഐലന്റ് പോലുള്ള ജനപ്രിയ നോവലുകള്‍ എഴുതിയിട്ടുണ്ട് അഖില്‍.

Related Posts

Leave a Reply