മുംബൈ: വൻ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 16 കോടിയുടെ കുരുമുളകും അടക്കയുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. നവി മുംബൈയിലാണ് സംഭവം.
നവി മുംബെയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നിൽ വലിയ സംഘമെന്നാണ് പൊലീസിന്‍റെ നിഗമനം. ഈ സംഘത്തിന്‍റെ ഭാഗമായിട്ടുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ പിടി കിട്ടിയിരിക്കുന്നത്. കസ്റ്റംസ് തീരുവ അടക്കാതെ ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈക്കലാക്കാനായിരുന്നു മോഷണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്. വൻ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.