കൊല്ലം: 16 വയസുകാരിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി വിവാഹം ചെയ്ത യുവാവ് പിടിയിൽ. കുളത്തുപ്പുഴ ആർപിഎൽ മാലിദീപ് കോളനിയിൽ സുജിത്താണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈൻ കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന് ബന്ധുക്കൾ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 16 കാരിയും 22 കാരനായ സുജിത്തും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലാണ്. പെൺകുട്ടി സുജിത്തിനെ വിവാഹം ചെയ്യണമെന്ന് നിർബന്ധിക്കുകയും വീട്ടുകാർ എതിർക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ പിന്തുണയോടെ യുവാവ് തമിഴ്നാട്ടിലെ പുളിയറയിൽ വെച്ച് വിവാഹം കഴിക്കുകയും താമസം തുടങ്ങുകയും ചെയ്യുകയായിരുന്നു.