15 വർഷത്തെ പ്രണയസാഫല്യം, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പരമ്പരാഗത ബ്രാഹ്മിൺ വേഷത്തിലാണ് ഇരുവരും എത്തിയത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിൽ ഇരുന്നാണ് കീർത്തിയുടെ കഴുത്തിൽ ആന്റണി താലി ചാർത്തിയത്. മാമ്പഴ മഞ്ഞ നിറമുള്ള പട്ടുസാരിയും പച്ചനിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുമാണ് താലി ചാർത്തൽ ചടങ്ങിൽ കീർത്തി സുരേഷ് അണിഞ്ഞത്. തമിഴ് ശൈലിയിലുള്ള വേഷ്ടിയായിരുന്നു ആന്റണിയുടെ വേഷം.
കീർത്തിയുടെ സെക്കൻഡ് ലുക്ക് സിംപിൾ മേക്കപ്പിൽ ഒരു മെറൂൺ സാരി ഉടുത്തായിരുന്നു. വെള്ള, മെറൂൺ നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച ഒറ്റ നെക്ക്പീസും അതിന് യോജിക്കും വിധത്തിലുള്ള വിധത്തിലുള്ള സ്റ്റഡ് കമ്മലും ധരിച്ചായിരുന്നു കീർത്തി എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ചലച്ചിത്ര മേഖലയിലെ നിരവധിയാളുകളാണ് എത്തുന്നത്.