Kerala News

14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

14 കാരനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

അതിഥി തൊഴിലാളിയുടെ പത്താം ക്ലാസുകാരനായ മകനെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചു എന്നായിരുന്നു പരാതി. മുതുകിൽ ചവിട്ടി എന്നും ചൂരൽ കൊണ്ട് കൈയിൽ അടിച്ചു എന്നുമായിരുന്നു പരാതി. വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു പതിനാലുകാരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. മാതാപിതാക്കളെ കാണിക്കാതെ കുട്ടിയെ ആറുമണിക്കൂർ കസ്റ്റഡിയിൽ വച്ചു എന്നും പരാതിയുണ്ട്.

ശിശു സംരക്ഷണ സമിതിയാണ് ബാലാവകാശ കമ്മീഷന് പരാതി കൈമാറിയത്. പരാതിയിൽ കേസെടുത്തുവെന്ന് ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു.

Related Posts

Leave a Reply