Kerala News

12വയസുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി; സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ

മലപ്പുറം: പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. അരീക്കോട് സ്വദേശിയായ 12വയസുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസിലാണ് 19 വയസുകാരനായ സഹോദരന് 123 വര്‍ഷം ശിക്ഷ വിധിച്ചത്. മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. 12വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ബലാത്സഗത്തിനിരയാക്കിയതിന് 40 വര്‍ഷം, അടുത്ത ബന്ധുവെന്ന നിലയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 40 വര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയതിന് 40 വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷയുടെ കാലാവധി.

Related Posts

Leave a Reply