Kerala News

12000 രൂപയുടെ സിഗരറ്റും 3000 രൂപയുടെ മിഠായിയും കട്ട് കള്ളൻ! മോഷണം ചായക്കട പൊളിച്ച്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ സിഗരറ്റ് മോഷണം. പഴയ ബസ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് 12,000 രൂപയുടെ സിഗരറ്റ് മോഷണം പോയത്. നസീര്‍ എന്നയാളുടെ ചായക്കടയിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരനാണ് കള്ളൻ കയറിയെന്ന് മനസ്സിലാക്കിയത്. കടയുടെ ഒരുഭാഗം പൊളിച്ച നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് സിഗരറ്റ് മുഴുവന്‍ കള്ളൻ കൊണ്ടുപോയതായി മനസ്സിലായത്.

സിഗരറ്റ് മാത്രമല്ല. 3000 രൂപയുടെ മിഠായിയും പലഹാരങ്ങളും കള്ളനെടുത്തു. അഞ്ച് വർഷമായി ഇവിടെ കട തുടങ്ങിയിട്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് കടക്കാരന്‍ പറഞ്ഞു. ഇരുട്ട് വീണാൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നുവെന്ന് ആരോപണമുണ്ട്. പൊലീസിന്‍റെ ശ്രദ്ധ കൂടുതല്‍ വേണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു. 

Related Posts

Leave a Reply