മലപ്പുറം: പോക്സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. അരീക്കോട് സ്വദേശിയായ 12വയസുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസിലാണ് 19 വയസുകാരനായ സഹോദരന് 123 വര്‍ഷം ശിക്ഷ വിധിച്ചത്. മഞ്ചേരി പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. 12വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ബലാത്സഗത്തിനിരയാക്കിയതിന് 40 വര്‍ഷം, അടുത്ത ബന്ധുവെന്ന നിലയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 40 വര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയതിന് 40 വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷയുടെ കാലാവധി.