ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു.ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന രാഹുൽ ഗാന്ധിയെ കണ്ടു നേരിട്ട് ദുരിതം അറിയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ചുവർഷമായി ദുരിത ജീവിതം അനുഭവിക്കുന്ന ഹർഷിന വയനാട്ടിൽ വച്ച് രാഹുൽ ഗാന്ധിയെ നേരിൽ കണ്ടിരുന്നു.ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിച്ച് മതിയായി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഗുരുതരമായ വീഴ്ചകൾക്കും അവഗണനകൾക്കും എതിരെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നവർ നീതിക്ക് വേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം സർക്കാരിനെ നീതി നൽകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ചെയ്യാമായിരുന്നു എന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു എത്ര കാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക എന്നാണ് ഹർഷിക ചോദിക്കുന്നത്. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുക അല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന ആവർത്തിച്ചു.അതേസമയം മെഡിക്കൽ ബോർഡിൽ അട്ടിമറി നടന്നു എന്നാണ് ഹർഷിന ആരോപിക്കുന്നത്. പോലീസ് സംസ്ഥാന മെഡിക്കൽ ബോർഡിനെ തിങ്കളാഴ്ച അപ്പീൽ നൽകുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും വരെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് ഹർഷിനയുടെ തീരുമാനം.