Kerala News

ഹിറ്റ്‌ മേക്കർ സിനിമ സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു..

കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞമാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം നിമോണിയ ബാധിച്ചിരുന്നു ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം 1960 ഓഗസ്റ്റ് ഒന്നിന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. പഠനത്തെക്കളേറെ കലയോടായിരുന്നു സിദ്ദിഖിനെ താല്പര്യം.തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ കലാരംഗത്തെത്തി.മിമിക്രിയും സ്കിറ്റുമായിവേദികളിൽ തിളങ്ങി നിന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നത്. തുടർന്ന് സിദ്ധിക്കും ലാലും ഫാസിലിന്റെ സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു തുടങ്ങി.1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ധിക്കും ലാലം അരങ്ങേറ്റം കുറിച്ചു.. ഈ സിനിമ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിക്ക് തുടക്കമിടുകയായിരുന്നു.. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത സിനിമ… പിന്നീട് കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും. 1989 ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് ആയിരുന്നു സിദ്ദിഖ് ലാൽ ജോഡി സംവിധാനം ചെയ്ത ആദ്യ സിനിമ .തുടർന്ന് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ,വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമായി അന്ന് ഗോഡ് ഫാദർ മാറി.. 1991ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും ഗോഡ് ഫാദർ സിനിമയിലെ സംവിധായകരായ ഇവരെ തേടിയെത്തി. പിന്നീട് മക്കൾ മഹാത്മ്യം മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ധിക്ക്‌ ലാൽ തന്നെയായിരുന്നു. കമൽ സംവിധാനം ചെയ്ത അയാൾ കഥ എഴുതുകയാണ് എന്ന സിനിമയുടെ കഥ സിദ്ദിഖിന്റേതാണ്. മാന്നാർ മത്തായി സിനിമയ്ക്ക് ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു ലാലില്ലാതായി സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ സിനിമ ഹിറ്റ്ലർ ആണ്.. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ഈ സിനിമ വൻ ഹിറ്റായിരുന്നു.. തുടർന്ന് ജയറാം മുകേഷ് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ഫ്രണ്ട് സിനിമ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു.. 2001ൽ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തു.. തമിഴിലെ മുൻനിര നായകന്മാരായ വിജയും സൂര്യയും ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.. 2003ല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും വൻവിജയം നേടി.. 2004 ഇൽ സിദ്ദിഖ് സംവിധാനം ചെയ്ത ഗോഡ് ഫാദർ എന്ന സിനിമ ഹൽചൽ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ് എന്ന ദിലീപിനെ നായകനാക്കി ചെയ്ത സിനിമ സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീ മേക്ക് ചെയ്യപ്പെട്ട സിനിമയായി മാറി. 2011ൽ വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി kavalanഎന്ന പേരിൽ തമിഴിലും അതേ വർഷം തന്നെ സൽമാൻ ഖാൻ കരീന കപൂർ ജോഡികളെ നായകരാക്കി ഹിന്ദിയിലും സിനിമ റീ മേക്ക് ചെയ്തു. ഈ ഭാഷകളിലെല്ലാം സിദ്ദിഖ് തന്നെ സംവിധാനവും നിർവഹിച്ചു….. 2020ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം….

Related Posts

Leave a Reply