Kerala News

ഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: മലദ്വാരത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല തോക്കാട് നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ (24), കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ കയറവേയാണ് ഡാൻസാഫ്  ടീം പിടികൂടിയത്.

എംഡിഎംഎ കടത്തിയതിന് അഫ്നാന് ഇതിനുമുമ്പും രണ്ട് കേസുകൾ നിലവിലുള്ളതായും ഈ കേസുകളിൽ റിമാൻഡിൽ ആയതിനുശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്നും വർക്കല പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീം പ്രതികളെ വർക്കല പൊലീസിന് കൈമാറി. മുഹ്സിന്‍റെ ദേഹപരിശോധനയിൽ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു.

കൂടുതൽ അളവിൽ ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി പ്രതികളെ വൈദ്യ പരിശോധനയ്ക്കായി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തു. തുടര്‍ന്ന് മലദ്വാരത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Related Posts

Leave a Reply