India News

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്.

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം.

തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ വമ്പൻ ട്വിസ്റ്റ് വന്നതോടെ നിശബ്ദമായി. ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ ദില്ലയിൽ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവര്‍ത്തകരെ വൈകീട്ട് കാണും.ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്നിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രംഗത്തെത്തി.

എതിർഘടകങ്ങളെയെല്ലാം മറികടന്ന് ഹരിയാനയിൽ ബിജെപി മുന്നേറിയ പശ്ചാത്തലത്തിലാണ് ജെ പി നദ്ദ ഹരിയാന മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം ഹരിയാന തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയും ജാഗ്രതയോടെയും സമീപിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.

തെരഞ്ഞെടുപ്പുകൾ അടുക്കുന്നു. അവയെ നിസ്സാരമായി കാണരുത്. ഒരിക്കലും അമിത ആത്മവിശ്വാസം കാണിക്കരുതെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ഓരോ സീറ്റും കഠിനമാണ്. കഠിനാധ്വാനം ചെയ്യുകയും ചേരിപ്പോരുകൾ ഒഴിവാക്കുകയും വേണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതികരണം.

Related Posts

Leave a Reply