Kerala News

ഹരിപ്പാട്: ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍.

ഹരിപ്പാട്: ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ വടക്കുവശം ഫിറ്റ്‌നസ് സെന്റര്‍ നടത്തി വരുന്ന ജിപ്‌സണ്‍ ജോയ്ക്ക് (35) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.  പരിശീലനത്തിനായി സ്ഥാപനത്തില്‍ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും പ്രതി പറഞ്ഞു. ഇതിന് പകരമായി ജിമ്മിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ ചേര്‍ക്കാം എന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ പണം നല്‍കിയിട്ടും മറ്റു നടപടികള്‍ ഇല്ലാതെ വന്നത്തോടെയാണ് രണ്ടു സ്ത്രീകള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് ആണെന്ന് അറിയുകയും കഴിഞ്ഞ ദിവസം തിരികെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 

Related Posts

Leave a Reply