തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാൻ അനുമതി നൽകി ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളിൽ തന്നെ ഗൂഗിൽപേ, ഫോൺപേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആർ കോഡ് സ്കാൻ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും പോകാതെ ജനങ്ങൾക്ക് പണമടയ്ക്കാനാവും.