India News

സർക്കാർ ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സയ്ക്കായി എത്തിയ യുവതിയ്ക്ക് നേരെ ആരോ​ഗ്യപ്രവർത്തകൻ ലൈം​ഗികാതിക്രമം

കൊൽക്കത്ത: സർക്കാർ ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സയ്ക്കായി എത്തിയ യുവതിയ്ക്ക് നേരെ ആരോ​ഗ്യപ്രവർത്തകൻ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റാക്കിയ കുഞ്ഞിനൊപ്പം കിടന്നുറങ്ങുമ്പോൾ രാത്രിയിലാണ് 26കാരിയ്ക്ക് നേരെ ലെെം​ഗികാതിക്രമം ഉണ്ടായത്. കുഞ്ഞുങ്ങളുടെ വാർഡിൽ വച്ചാണ് അതിക്രമത്തിനിരയായതെന്നും യുവതി പരാതിയിൽ പറയുന്നത്. ആശുപത്രിയിലെ വാർഡ് ബോയി ആണ് പ്രതിയായ തനയ് പാൽ (26). രാത്രിയിൽ യുവതിയ്ക്കരികിലെത്തിയ പ്രതി അവെര കടന്നുപിടിക്കുകയും ബലംപ്രയോ​ഗിക്കുകയുമായിരുന്നു. ഇയാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു.

സർക്കാർ ആശുപത്രിയായ ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ അതിക്രൂരമായി ലൈം​ഗികാതിക്രമത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത് ആഴ്ച്ചകൾക്കുള്ളിലാണ് മറ്റൊരു സർക്കാർ ആശുപത്രിയിൽ യുവതി അതിക്രമത്തിനിരയായിരിക്കുന്നത്. ഡോക്ടറുടെ കൊലപാതകം രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുകയും മെഡിക്കൽ രം​ഗത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ചർച്ചയാവുകയും ചെയ്തിരുന്നു. പശ്ചിമബം​ഗാളിലെ ബിർഭും ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഈ മാസമാദ്യം നഴ്സിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. കടുത്ത പനിയെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഡ്രിപ് നൽകാനായി നഴ്സ് എത്തിയപ്പോഴാണ് ഇയാൾ അതിക്രമം നടത്തിയത്.

Related Posts

Leave a Reply