അല്‍ഖോബാര്‍ ദമ്മാം ഹൈവെയിലുള്ള. ഡി. എച്ച് .എല്‍ ബഹുനില കെട്ടിടത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്. സിവില്‍ ഡിഫെന്‍സ് യൂണിറ്റുകളെത്തി ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവായി . കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം അറിയിച്ചു.