Gulf News

സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന്. ഒമാനിൽ ബലിപ്പെരുന്നാൾ ഈ മാസം 17ന്.

മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.

അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.

Related Posts

Leave a Reply