Kerala News

സ്വർണവില സർവകാല റെക്കോർഡിൽ; ഒരു പവൻ സ്വർണത്തിന് വില 47,560

സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 47,560 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4935 രൂപയാണ്.

അന്താരാഷ്ട്ര സ്വർണവില 2118 ഡോളർ വരെ പോയതിനുശേഷം എപ്പോൾ 2012 ഡോളറിൽ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.

സ്വർണവില വീണ്ടും ഉയരുമെന്ന് സൂചനകൾ വരുന്നുണ്ട്. 2300 ഡോളർ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകൾ ഇപ്പോൾ കാണുന്നുണ്ട്.

Related Posts

Leave a Reply