Kerala News

സ്വകാര്യ അരി ഗോഡൗണിൽ നിന്നും എണ്ണായിരത്തി പതിനഞ്ചു കിലോ റേഷൻ അരി പിടിച്ചെടുത്തു.

കേരള തമിഴ്നാട് അതിർത്തിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നാണ് അരി പിടിച്ചെടുത്തത്. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഇന്നലെ ഉച്ചയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിലേക്ക് സപ്ലൈ ചെയ്യാനുള്ള 8015 കിലോ റേഷൻ അരി കേരള അതിർത്തിയായ കളിയാക്ക വിളക്ക് സമീപം അനധികൃത അരി ഗോഡൗണിൽ നിന്നാണ് സിവിൽ സപ്ലൈ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടയിൽ ഗോഡൗണിന്റെ ഉടമ ഓടി രക്ഷപ്പെടുകയായിരുന്നു. നെയ്യാറ്റിൻകര താലൂക്ക് സപ്ലൈസ് ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 8015 കിലോ അരി പിടിച്ചെടുത്തത്. 175 ചാക്ക് പുഴുക്കലരിയും 23 ചാക്ക് പച്ചരിയുംആണ് പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നത്. പിടിച്ചെടുത്ത റേഷനരി കേരള സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് പിടിച്ചെടുത്ത റേഷൻനരി വിതരണം ചെയ്യും. നെയ്യാറ്റിൻകര ടി എസ് ഒ പ്രവീൺകുമാർ ആർ ഐ മാരായ സുനിൽ ദത്ത് ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി റേഷൻ അരി പിടിച്ചെടുത്തത്.

Related Posts

Leave a Reply