Kerala News

സ്‌പീക്കറിനുള്ളിൽ 1.15 കോടിയുടെ സ്വർണ്ണം ; നെടുമ്പാശ്ശേരിയിൽ പാലക്കാട്ടുകാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്പീക്കറിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് പരിശോധനക്കിടെ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയിൽ എന്തോ ഉള്ളതായി കണ്ടെത്തിയത്. ഇതോടെ സ്പീക്കർ തുറന്ന് പരിശോധന നടത്തി. സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ  1599 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെത്തി. കൂടാതെ നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വർണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി. ഒന്നേകാൽ കോടിയോളം വില വരുന്നതാണ് സ്വർണ്ണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Related Posts

Leave a Reply